About Us
കുന്നംകുളത്തിന്റെ സാംസ്കാരിക ഭൂമികയിൽ അതിന്റെ പൈതൃകത്തെ പരിപോഷിപ്പിക്കാനായി രൂപം കൊണ്ട എഴുത്തുകാരുടെ ഒരു കൂട്ടായ്മയാണ് കുന്നംകുളം കഥ ക്ലബ്ബ്. നാലായിരത്തിലധികം അംഗങ്ങളുള്ള രജിസ്ട്രേഡ് ഫേസ്ബുക്ക് കൂട്ടായ്മയാണത്.
കുന്നംകുളത്തെ ഇഷ്ടപ്പെടുന്നവരുടെ സാഹിത്യവും സാഹിത്യതരവും ആയ നല്ല അഭിരുചികളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. അതുവഴി കുന്നംകുളത്തിന്റെ സമകാലീന സാംസ്കാരിക നേതൃത്വവും കുന്നംകുളം കഥാക്ലബ്ബ് ഏറ്റെടുക്കുന്നു.
കാലാകാലങ്ങളിൽ കഥ കവിത ലേഖനം ഫോട്ടോഗ്രാഫി തുടങ്ങിയ മേഖലകളിൽ നിരവധി മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനം നൽകിവരുന്നു. അർഹമായ രചനകൾ പ്രസിദ്ധീകരിക്കുന്നു. പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ പിന്തുണ നൽകിവരുന്നു. വാർഷിക പതിപ്പുകൾ പ്രസിദ്ധീകരിക്കുന്നു.
നല്ല നല്ല രചനകൾ കഥാ ക്ലബ്ബിന്റെ ഓൺലൈൻ മാധ്യമത്തിലൂടെ ലോകത്തിന്റെ എല്ലാ ഭാഗത്തും എത്തിക്കുന്നു.
ഭൂമിയിലെ എല്ലാ ഭൂഖണ്ഡങ്ങളിലും കഥാ ക്ലബ്ബിന് മെമ്പർമാർ ഉണ്ട്.
കൃത്യമായി മെമ്പർമാരെ ചേർക്കുകയും വർഷാവർഷം പൊതുയോഗം ചേർന്ന് ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്യുന്നു. ഓഡിറ്റ് ചെയ്ത കണക്കുകളും പ്രവർത്തന റിപ്പോർട്ടുകളും ഗവൺമെന്റിലേക്ക് കൃത്യമായി സമർപ്പിക്കുന്നു.
ഈ സംഘടനയിൽ ആർക്കും അംഗമായി ചേരാം. നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾക്ക് സ്വാഗതം.